ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുവാര ബ്ലോക്ക് പ്രസിഡന്‍റ് ഇന്ദ്ര പ്രതാപ് സിങ് പ...
ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുവാര ബ്ലോക്ക് പ്രസിഡന്‍റ് ഇന്ദ്ര പ്രതാപ് സിങ് പാർമറിനാണ്ണ് ഛതർപൂരിൽ വെച്ച് വെടിേയറ്റത്.
'വെടിയേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്'- എസ്.പി ലോകേന്ദ്ര സിങ് പറഞ്ഞു.
കൃത്യം നടന്ന സ്ഥലത്തുവെച്ച് പാർമർ രണ്ട് ബൈക്ക് യാത്രക്കാരോട് സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേർ പുറകിൽ നിന്ന് വെടിയുതിർക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായതായി കോൺഗ്രസ് നേതാവ് ദീപ്തി പാണ്ഡേ പറഞ്ഞു.
കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു.

COMMENTS