കാഞ്ഞങ്ങാട് : മാണിക്കോത്ത് ഖാസി ഹസൈനാറിന്റെ (നഃ) പേരില്‍ ഈ മാസം 15 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് ഉറൂസ് ഇന്നു മുതല്‍ തുടക്കം കുറിക്കും. ഇന...
കാഞ്ഞങ്ങാട് : മാണിക്കോത്ത് ഖാസി ഹസൈനാറിന്റെ (നഃ) പേരില്‍
ഈ മാസം 15 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് ഉറൂസ് ഇന്നു മുതല്‍ തുടക്കം കുറിക്കും.
ഇന്ന് ജുമ്അ നിസ്‌കാരാന്തരം മാണിക്കോത്ത് ഖത്തീബ് മൊഹിയദ്ധീന്‍ അല്‍ അസ്ഹരി മഖാം സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സണ്‍ലൈറ്റ് അബ്ദുള്‍റഹ്മാന്‍ ഹാജി മാണിക്കോത്ത് പതാക ഉയര്‍ത്തും.
മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. മാണിക്കോത്ത് മുസ്ലിം ജാമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അദ്ധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി വി അബ്ദുറഹിമാന്‍ ഹാജി സ്വാഗതം പറയും. ഹാഫിള് മുഹമ്മദ് യാസീന്‍ കുഞ്ഞാമദ് ഹാജി ഖിറാഅത്ത് പാരായണം നടത്തും. മാണിക്കോത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ ,ട്രഷറര്‍ എം എന്‍മുഹമ്മദ് ഹാജി, ബഹുഃ സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി മാണിക്കോത്ത് ,വി വി ഉസ്മാന്‍ ഫൈസി മാണിക്കോത്ത് എന്നിവര്‍ പങ്കെടുക്കും.
ഉറൂസ് കമ്മിറ്റി ട്രഷറര്‍ എം എന്‍ അസീസ് പാലക്കി നന്ദിപറയും. തുടര്‍ന്ന് 8 മണിക്ക്
നടക്കുന്ന മജ്‌ലിസുന്നൂറിന് പ്രമുഖ പണ്ഡിതന്‍ഹുസൈന്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കും.
മാര്‍ച്ച് 13 ശനിയാഴ്ച മഗ്രിബ് നിസ്‌ക്കാര ശേഷം പ്രഭാഷകന്‍ ഉസ്താദ് ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി പ്രഭാഷണം നടത്തും.
മാര്‍ച്ച് 14 മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന മതപ്രഭാഷണം കൂട്ട് പ്രാര്‍ത്ഥനക്കും
അലി അക്ബര്‍ ബാഖവി തനിയാമ്പുറം നേതൃത്വം നല്‍കും.
മാര്‍ച്ച് 15 ന് രാവിലെ 10 മണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് മഹല്ലിലെ വീട്ടിലേക്കുള്ള ഭക്ഷണ വിതരണവും നടക്കും.

COMMENTS