ന്യൂഡല്‍ഹി: കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ...
ന്യൂഡല്‍ഹി: കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.
തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

COMMENTS