ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെ മയക്കു...
ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി രണ്ടു വിദ്യാര്‍ഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ബംഗളൂരുവില്‍ ഐ.ടി വിദ്യാര്‍ഥികളായ കണ്ണൂര്‍ ചിറക്കല്‍ റെഡ് റോസ് വീട്ടില്‍ അഭിഷേക് സത്യന് (21), ഇടുക്കി അടിമാലി സ്വദേശി പാറക്കല്‍വീട്ടില്‍ അനൂപ് സണ്ണി (21) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കു വരുകയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസിലെ യാത്രികരായിരുന്നു ഇവര്‍.
ഇവരുടെ പക്കല്‍നിന്നു മയക്കുമരുന്നായ 15 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി. സാബുവിെന്റ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

COMMENTS