ചെറുവത്തൂര്‍: ബുധനാഴ്ച ചെറുവത്തൂരുകാരെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അച്ഛനും രണ്ടു മക്കളും അടങ്ങുന്ന ഒ...
ചെറുവത്തൂര്‍: ബുധനാഴ്ച ചെറുവത്തൂരുകാരെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അച്ഛനും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ മൂന്നുപേരുടെ വേര്‍പാട് നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ കാര്യമായിരുന്നു.
കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന തരത്തില്‍ പോസ്റ്റ് മോര്ടം നടത്തിയ പൊലീസ് സര്ജന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്
തുടക്കത്തിൽ തന്നെ കൊലപാതകമെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഈ മരണങ്ങൾ , നാടിനെ തന്നെ വലിയ നടുക്കത്തിലാഴ്ത്തിയ സംഭവമായിരുന്നു,
രൂപേഷിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭാര്യ സവിതയുമായും വീട്ടുകാരുമായും പ്രശ്നങ്ങളുള്ളതായി എഴുതിയിട്ടുണ്ട്ചെറുവത്തൂര് റെയില്‍വേ സ്റ്റേഷനു സമീപം മടിക്കുന്നില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിനകത്താണ് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രൂപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (6) എന്നിവരെ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.മദ്യലഹരിയില്‍ നടന്ന കൊലപാതകവും ആത്മഹത്യയുമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമാധാനത്തില്‍ കഴിയുന്ന പ്രദേശത്ത് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിെന്റ ഞെട്ടലിലാണ് നാട്. വീടിെന്റ ഹാളില്‍ കൂട്ടിയിട്ട മണലില്‍ മുഖം താഴ്ത്തിയ നിലയില്‍ മക്കളുടെ മൃതദേഹവും രണ്ടാം നിലയില്‍ പ്ലാസ്റ്റിക് കയറിയില്‍ തൂങ്ങിയ നിലയില്‍ രൂപേഷിന്‍െറ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
പുതുതായി നിര്‍മിക്കുന്ന വീടിെന്റ ഹാളിനകത്ത് കൂട്ടിയ മണലില്‍ മുഖം അമര്‍ത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കാണപ്പെട്ടത്. ഓടിയെത്തിയവരുടെ കരളലിയിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച. ഈ രംഗം തന്നെയാണ് കൊലപാതകമാണ് എന്ന സംശയത്തിലേക്ക് പൊലീസിനെയും നയിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലാണ് രൂപേഷിെന്റ മൃതദേഹം കാണപ്പെട്ടത്. വീടിെന്റ സമീപത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.
കാഞ്ഞങ്ങാട് പുല്ലൂര്‍ ചാലിങ്കാല്‍ സ്വദേശിനി സവിതയാണ് രൂപേഷിെന്റ ഭാര്യ. ഇവര്‍ തമ്മില്‍ ഒരു വര്‍ഷമായി അകന്നുകഴിയുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കളായ വൈദേഹിയും ശിവനന്ദും മാതാപിതാക്കള്‍ക്കൊപ്പം മാറി മാറി താമസിച്ചുവരുകയായിരുന്നു.
വൈദേഹിയുടെ പത്താം പിറന്നാള്‍ ആഘോഷിക്കുന്നതിനായി കഴിഞ്ഞ 15നാണ് ഭാര്യവീട്ടില്‍നിന്ന് രൂപേഷ് മക്കളെ കൂട്ടിക്കൊണ്ടുവന്നത്.
മടിവയലിലെ വീട്ടില്‍നിന്ന് 16ന് വൈകീട്ട് മക്കളെ കൂട്ടി നിര്‍മാണം നടക്കുന്ന മടിക്കുന്നിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇവിടെ എത്തിയ സഹോദരന് ഉമേഷാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടത്. പിലിക്കോട് ജി.യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീഷ് വാഴാളപ്പില്‍, ചന്തേര സി.ഐ. ജേക്കബ്, എസ്.ഐമാരായ സഞ്ജയ് കുമാര്‍, സതീശന്, ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
ദുരന്തം പിറന്നാള്‍ സന്തോഷത്തിനിടെ
ചെറുവത്തൂര്‍: വൈദേഹിയുടെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. അത് ആഘോഷിക്കാനാണ് വൈദേഹിയും അനുജന് ശിവനന്ദും ഏറെ സന്തോഷത്തോടെ അച്ഛനൊപ്പം അമ്മക്കരികില്നിന്നു മടങ്ങിയത്. കേക്ക് മുറിക്കുന്നതും പിറന്നാള്‍ ആഘോഷിക്കുന്നതുമെല്ലാം സ്വപ്നംകണ്ടെത്തിയ ഈ സഹോദരങ്ങളെ മരണം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇത് ഒാര്മിക്കുമ്ബോള് കുട്ടികളുടെ ബന്ധുക്കള്‍ക്ക് സങ്കടം സഹിക്കാനായില്ല. പിലിക്കോട് ഗവ. യു.പി സ്കൂളിലെ ഒന്ന്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ശിവനന്ദും വൈദേഹിയും. കോവിഡിനെ തുടര്‍ന്ന് ശിവനന്ദിന് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വൈദേഹി പഠനത്തില്‍ മിടുക്കിയായിരുന്നു.
ഓടിച്ചാടി നടന്നിരുന്ന ഇരുവരും വീടിനും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. മക്കളുടെ അപ്രതീക്ഷിത വേര്പാടിെന്റ ദുഃഖത്തിലാണ് മടിവയല്‍ നിവാസികളെല്ലാം.

COMMENTS