അഹമ്മദാബാദ്: 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭര്‍ത്താവിന്റെ സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് ക...
അഹമ്മദാബാദ്: 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭര്‍ത്താവിന്റെ സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാല്‍ പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
റിട്ടയേര്‍ഡ് എഞ്ചിനീയറായ അമൃത്ലാല്‍ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കള്‍ വിദേശത്താണ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.
മാര്‍ച്ച് 29 തിങ്കളാഴ്ച്ച ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയിരുന്നു. എന്നാല്‍ ഭാര്യ കാമുകനെ കാണാന്‍ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം.തിരിച്ചു വീട്ടിലെത്തിയ ലക്ഷ്മിയെ ആ ദിവസം മുഴുവന്‍ ഈ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. കുപ്പി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതില്‍ നിന്ന് ലക്ഷ്മി രക്ഷപ്പെടുകയായിരുന്നു.
രാത്രി ഭക്ഷണ സമയത്ത്, വീണ്ടും അമൃത്ലാല്‍ ഭാര്യയ്ക്കെതിരെ ആക്ഷേപം തുടങ്ങി. ആക്രമിക്കാനുള്ള ശ്രമവും നടന്നു. ഇതിനിടയില്‍ അലക്കാന്‍ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാല്‍ മരണപ്പെടുകായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
അമൃത്ലാലിന്റെ അനന്തരവന്‍ കമലേഷ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ പരാതിയില്‍ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.
-
അഹമ്മദാബാദില്‍ തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍, കണ്ടെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും മര്‍ദിച്ചെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി. അഹമ്മദാബാദ് സ്വദേശിയായ ജിത്തു ഓഡ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. ഭാര്യയ്ക്ക് തന്നെ സംശയമാണെന്നും കയ്യിലെ പാട് ലൗവ് ബൈറ്റ് ആണെന്നും തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് മര്‍ദ്ദിച്ചെന്ന് ജിത്തുവിന്റെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. വ്യാഴാഴ്ച്ച രാത്രി തന്റെ കയ്യില്‍ പാട് കണ്ടതിന്റെ പേരില്‍ ഭാര്യ വഴക്കിട്ടു. മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നായിരുന്നു യുവതിയുടെ സംശയം. എങ്ങനെയാണ് കയ്യില്‍ കടിച്ച പാട് വന്നതെന്ന് ചോദിച്ചായിരുന്നു വഴക്ക് തുടങ്ങിയത്.

COMMENTS