മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് ന...
മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. തിരൂരങ്ങാടിയിൽ നാട്ടുകാരനായ പിഎംഎ സലാമിനെ മത്സരിപ്പിക്കാതെ കെ പി എ മജീദിനെ മത്സരിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു കെ പി എ മജീദ് കരഞ്ഞു കൊണ്ടായിരുന്നു യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്,ലീഗ് പ്രവർത്തകരിലും സലാമിനുമുള്ള പ്രതിഷേധം തണുപ്പിക്കുന്നതിന് വേണ്ടി പി എം എ സലാമിനെ സെക്രട്ടറി യാക്കുകയായിരുന്നു, പേരാമ്പ്രയിൽ സ്ഥാനാർത്ഥിയെ പിന്നീട് അറിയിക്കുമെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്ലീം ലീഗിൻ്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചു. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ് പാർട്ടി ഏൽപ്പിച്ചതെന്നും അബ്ദുറഹിമാൻ രണ്ടത്താണി മലപ്പുറത്ത് പറഞ്ഞു.നേതൃത്വം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല ലഭിച്ച പിഎംഎ സലാമും പ്രതികരിച്ചു. തെരഞ്ഞടുപ്പിൽ യുഡിഎഫിൻ്റെ വലിയ വിജയമാണ് ആദ്യ ലക്ഷ്യമെന്നും പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു.

COMMENTS