യാങ്കൂണ്‍: മ്യാന്‍മറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. സായുധസേനാദിനമായ ശനിയാഴ്‌ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. വിവിധ നഗരങ്ങളില്‍ ന...
യാങ്കൂണ്‍: മ്യാന്‍മറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. സായുധസേനാദിനമായ ശനിയാഴ്‌ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. വിവിധ നഗരങ്ങളില്‍ നടന്ന വെടിവയ്‌പ്പില്‍ കുട്ടികള്‍ ഉള്‍പ്പടെ 114 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
സൈന്യത്തിന്റെ കൂട്ട കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് യു എസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരം നടപടികളില്‍ നിന്ന് സൈന്യം സ്വയം പിന്‍വാങ്ങണമെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഡാന്‍ ചഗ് പറഞ്ഞു.
ചില സ്ഥലങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യാങ്കൂണിലെ ദലയില്‍ പൊലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്‌പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാണ്ഡലയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 13 പേരാണ് മരിച്ചത്.സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനികമേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോക്‌ടര്‍ സാന്‍സ കുറ്റപ്പെടുത്തി. എന്നാല്‍, ജനങ്ങളെ സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിന്‍ ആംഗ് ലേയിംഗ് പറഞ്ഞു

COMMENTS