കണ്ണൂർ ∙ നാലു വോട്ടിനുവേണ്ടി വർഗീയ ശക്തികളോട് സിപിഎം കൂട്ടുകൂടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം ധാരണയുണ്ടെ...
കണ്ണൂർ ∙ നാലു വോട്ടിനുവേണ്ടി വർഗീയ ശക്തികളോട് സിപിഎം കൂട്ടുകൂടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം ധാരണയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി ഉപതിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനോട് മത്സരിച്ചാണ് സിപിഎം വിജയിച്ചത്.ചെങ്ങന്നൂരിൽ ബിജെപിയുടെ മുൻ പ്രസിഡന്റിനെയാണ് പരാജയപ്പെടുത്തിയത്. മുന്നണിയിലെ സീറ്റു വിഭജനത്തിന്‍റെ ഭാഗമായാണ് കുറ്റ്യാടി വിട്ടു കൊടുത്തത്. അതിനെതിരെ വികാരം ശക്തമായപ്പോൾ ഇത്തവണ സീറ്റ് വിട്ടുനൽകാം എന്നു കേരള കോൺഗ്രസ് പറഞ്ഞു. അവർ ഉദാരമായ രീതി സ്വീകരിച്ചുവാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ അമ്മ ധർമടത്തു മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാളയാർ കേസിൽ സർക്കാരിനു മനസ്സാക്ഷിക്കുത്തില്ല. അമ്മയുടെ വികാരത്തോടൊപ്പംനിന്ന് സർക്കാർ നടപടി സ്വീകരിച്ചു.
അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് സിബിഐയ്ക്കു വിട്ടത്. കുടുംബത്തെ വേദനിപ്പിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതിനു മറുപടി പറയേണ്ടതില്ല. ലതിക സുഭാഷ് തല മുണ്ഡനം ചെയ്തതിനെ സംബന്ധിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പക്വതയോടെ ആയോ എന്നു സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

COMMENTS