അഹ്മദാബാദ്: ട്വന്‍റി20 പരമ്ബര വിജയികളെ നിശ്ചയിക്കുന്ന അഞ്ചാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ട്വന്‍റി20 ഫോര്‍മാറ്റില്‍ ആദ്യമായി ...
അഹ്മദാബാദ്: ട്വന്‍റി20 പരമ്ബര വിജയികളെ നിശ്ചയിക്കുന്ന അഞ്ചാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ട്വന്‍റി20 ഫോര്‍മാറ്റില്‍ ആദ്യമായി ഓപണിങ് പങ്കാളികളായ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മയും പവര്‍പ്ലേ ഓവറുകളില്‍ അടിച്ച് തകര്‍ത്തു.
ഇരുവരും ചേര്‍ന്ന് ആദ്യ ആറ് ഓവറുകളില്‍ 60 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. രോഹിത്ത് 21 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ കോഹ്ലി 15 പന്തില്‍ 17 റണ്‍സെടുത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച് തുല്യത പാലിക്കുകയാണ്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ബാറ്റ്സ്മാന് കെ.എല്‍ രാഹുലിനെ പുറത്തിരുത്തിയ ഇന്ത്യ പേസര്‍ ടി. നടരാജനെ ടീമില്‍ ഉള്‍പെടുത്തി.
കോഹ്ലി ഓപണറായതിനാല്‍ സൂര്യകുമാര്‍ യാദവ് മൂന്നാമനായി ക്രീസിലെത്തും. രാഹുല്‍ ചഹറും വാഷിങ്ടണ്‍ സുന്ദറുമാകും സ്പിന്നര്‍മാര്‍. ഇംഗ്ലണ്ട് ടീം മാറ്റമില്ലാതെയാണ് ഇറങ്ങിയത്.

COMMENTS