ഇരിട്ടി: കുതിരപ്പുറത്തു കയറി വോട്ടഭ്യര്‍ഥിച്ച് വേറിട്ട പ്രചാരണവുമായി സ്ഥാനാര്‍ഥി. പേരാവൂര്‍ മണ്ഡലം ഇടതു മ...
ഇരിട്ടി: കുതിരപ്പുറത്തു കയറി വോട്ടഭ്യര്‍ഥിച്ച് വേറിട്ട പ്രചാരണവുമായി സ്ഥാനാര്‍ഥി. പേരാവൂര്‍ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈനാണ് കുതിരപ്പുറത്ത് വോട്ടുതേടാനെത്തിയത്.
കാലത്ത് കണ്ടപ്പനം, നീണ്ടുനോക്കി, ചുങ്കക്കുന്ന്, അടക്കത്തോട്, ചെട്ടിയാമ്ബറമ്ബ്, കേളകം, മഞ്ഞളാംപുറം, കണിച്ചാര്‍, കൊളക്കാട്, മണത്തണ, തുണ്ടിയില്‍, പേരാവൂര്‍, മുരിങ്ങോടി, പെരുമ്ബുന്ന, എടതൊട്ടി, പാലപ്പുഴ, അയ്യപ്പന്‍കാവ്, വിളക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷം പര്യടനം പാറക്കണ്ടത്ത് സമാപിച്ചു.
സ്ഥാനാര്‍ഥിയോടൊപ്പം എല്‍.ഡി.എഫ് നേതാക്കളായ പി. ഹരീന്ദ്രന്‍, ബിനോയ് കുര്യന്, എം. രാജന്, വി.ജി. പദ്മനാഭന്, വി. ഗീത, അജയന് പായം, സി.വി.എം. വിജയന്, തോമസ് മാലോട് എന്നീ നേതാക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

COMMENTS