കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തെ പുതിയ പുരയില്‍ കുഞ്ഞാമദ് (50) ഷാര്‍ജയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയുകയു...
കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തെ പുതിയ പുരയില്‍ കുഞ്ഞാമദ് (50) ഷാര്‍ജയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയുകയും പിന്നീട് ഫലം നെഗറ്റീവ് ആവുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് ഇന്നലെ ശ്വാസ തടസ്സം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്. ഷാര്‍ജയില്‍ വ്യാപാരിയായിരുന്ന കുഞ്ഞാമദ് സമസ്‌തയുടെയും മുസ്ലീം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമം തുടരുന്നു. ഭാര്യ: സമീറ. മക്കള്‍: സയ്‌ദ് (ഷാര്‍ജ), സനിയ, ഷാദിയ. മരുമകന്‍: ആരിഫ്. സഹോദരങ്ങള്‍: സുഹൈല്‍(കുവൈത്ത്) കെ എം സി സി ജില്ലാ വൈസ് പ്രസി), സുബൈദ, നാസര്‍, സുബൈര്‍, ഷിഹാബ്, നസീമ, ഫാത്തിമ

COMMENTS