കണ്ണൂര്‍: മട്ടന്നൂരില്‍ പ്രചരണ ബോര്‍ഡ് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാന്‍ 21 ആ...
കണ്ണൂര്‍: മട്ടന്നൂരില്‍ പ്രചരണ ബോര്‍ഡ് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു.
കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാന്‍ 21 ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിക്കാണ് സംഭവം. വൈദ്യുതി പോസ്റ്റില്‍ ബോര്‍ഡു കെട്ട വേ സ്ട്രീറ്റ് ലൈറ്റ് വയറില്‍ കുടുങ്ങിയാണ് അപകടം.
പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. പിതാവ്: ബഷീര്‍. മാതാവ്: സൗറ. സഹോദരങ്ങള്‍: സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍.

COMMENTS