അഞ്ചല്‍: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് 15 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി. ആയൂര്‍ ഡയറി ഫാമിനു സമീപം ത...
അഞ്ചല്‍: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് 15 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി. ആയൂര്‍ ഡയറി ഫാമിനു സമീപം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ജോസഫ് ജിയോണിെന്റ വീട്ടിലാണ് മോഷണം നടന്നത്.
എറണാകുളം ഉദയംപേരൂര്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് ജോസഫ് ജിയോണ്‍. ഏതാനും ദിവസമായി അദ്ദേഹവും കുടുംബവും വീട്ടിലില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല.
വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയ നിലയിലാണ്. കതക് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന വള, മാല എന്നിവയാണ് നഷ്ടമായത്. ചടയമംഗലം പൊലീസ് കേസെടുത്തു.

COMMENTS