വയനാട്): സ്വന്തം വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പൊലീസ് അറസ്...
വയനാട്): സ്വന്തം വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് പരാതി നൽകിയത്.
കൽപറ്റ നഗരത്തിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഷാഫിയെ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത് കമ്പളക്കാട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ കൈവശത്തുനിന്ന് അഞ്ചു പവനോളം സ്വർണം കണ്ടെത്തി.
ബാക്കി സ്വർണം സംസ്ഥാനത്തിനു പുറത്തും മാറ്റുമായി വിൽപന നടത്തിയതായാണ് വിവരം. സ്വർണം വിറ്റ് വാങ്ങിയ ലാപ്ടോപ്പ്, കാമറ, മൊബൈൽ എന്നിവ കണ്ടെടുത്തു. കമ്പളക്കാട് എ.ടി.എം കവർച്ച കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

COMMENTS