തളിപ്പറമ്ബ്: തളിപ്പറമ്ബ് ബസ് സ്റ്റാന്‍ഡിലെ സിറ്റി ഗോള്‍ഡ് സ്ഥാപനത്തില്‍ കവര്‍ച്ച. ഏകദേശം ഒരു കിലോഗ്രാം വെള...
തളിപ്പറമ്ബ്: തളിപ്പറമ്ബ് ബസ് സ്റ്റാന്‍ഡിലെ സിറ്റി ഗോള്‍ഡ് സ്ഥാപനത്തില്‍ കവര്‍ച്ച. ഏകദേശം ഒരു കിലോഗ്രാം വെള്ളിയാഭരണങ്ങളാണ് മോഷണം പോയതായി കണക്കാക്കുന്നത്.
കെ.എം. അഗസ്റ്റിന്, കെ.പി. മുനീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കവര്‍ച്ച നടന്നതായി സംശയിക്കുന്നത്. ചൊവ്വാഴ്ച രാത്രി 7.30വരെ തുറന്നുപ്രവര്‍ത്തിച്ച കടയില്‍ ബുധനാഴ്ച രാവിലെ തുറന്നപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
അകത്ത് കയറിയപ്പോള്‍ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. അഡീഷനല്‍ എസ്.െഎ ലക്ഷ്മണെന്റ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. രണ്ട് കിലോ വെള്ളിയാഭരണങ്ങള്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്.
അതില്‍ 75000 രൂപ വിലവരുന്ന ഒരു കിലോയോളം വെള്ളിയാഭരണങ്ങള്‍ മോഷണംപോയതായി കടയുടമ പറഞ്ഞു. തളിപ്പറമ്ബ് സി.ഐ വി. ജയകുമാറിെന്റ നേതൃത്വത്തില്‍ മോഷ്ടാവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

COMMENTS