കാസര്‍കോട്: ഉദുമയിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച് കാസര്‍ഗോഡ് തഹസില്‍ദാറോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വ...
കാസര്‍കോട്: ഉദുമയിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച് കാസര്‍ഗോഡ് തഹസില്‍ദാറോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഉദുമ മണ്ഡലത്തിലെ 164 ബൂത്തിലെ വോട്ടറായ കുമാരിയുടെ പേര് അഞ്ചിടത്തു കണ്ടെന്ന സംഭവത്തിലാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയത്. കാസര്‍ഗോഡ് തഹസില്‍ദാറോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെയ്ത വോട്ടുകളുടെ കാര്യത്തിലും പരിശോധന നടക്കും.
ആവര്‍ത്തന വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിശദമായ പരിശോധനയാണ് ജില്ലാ ഭരണകൂടം നടത്തുക. അതേസമയം കുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്നു മാത്രമാണ് നല്‍കിയതെന്ന് ബിഎല്‍ഒ ഒ.ബിന്ദു മോള്‍ പറഞ്ഞു. ആവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും മറ്റ് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നതായും ബിന്ദു മോള്‍ പറയുന്നു.

COMMENTS