കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറുകയും ജില്ലയിലെ 2 കോൺഗ്രസ് സ്ഥാനാർഥികളും ജയിക്കുകയും ചെയ്താൽ കാസർകോട് ജില്ലയിൽ നിന്ന...
കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറുകയും ജില്ലയിലെ 2 കോൺഗ്രസ് സ്ഥാനാർഥികളും ജയിക്കുകയും ചെയ്താൽ കാസർകോട് ജില്ലയിൽ നിന്ന് കോൺഗ്രസിന് ഒരു മന്ത്രി ഉണ്ടാവുമെന്ന് ഉറപ്പു നൽകുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പോരാട്ടത്തിന് പെരിയ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതെ പോലെ എൻ എ നെല്ലിക്കുന്നു വിജയിച്ചാൽ മന്ത്രി യാക്കുമെന്നാണ് കാസർകോട്ടെ നേതൃത്വത്തിന് സംസ്ഥാന ലീഗ് നേതൃത്വം കൊടുത്ത ഉറപ്പ്,
ഇതോടെ യൂഡി എഫ് ഭരണത്തിലേറിയാൽ ജില്ലയിൽ രണ്ട് മന്ത്രി മാരാകും,
‘നമ്മുടെ പ്രിയപ്പെട്ട കുട്ടികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നു മൂന്നാമതൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനു നമ്മൾ തുടക്കം കുറിക്കുകയാണ്. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ പ്രചാരണം തുടങ്ങിയതും ഇവിടെ നിന്നാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്റെ നേതൃത്വത്തിൽ പ്രചാരണം തുടങ്ങിയതും ഇവിടെ നിന്നാണ്.രണ്ടു യാത്രയിലും വിജയം നമ്മളോടൊപ്പം നിന്നു. ഈ പോരാട്ടത്തിലും നമ്മുടെ രണ്ട് സ്ഥാനാർഥികളും പ്രചാരണം തുടങ്ങുന്നത് ഇവിടെ നിന്നാണെന്നും വിജയം സുനിശ്ചിതമാണെന്നും’ എംപി പറഞ്ഞു. മഞ്ചേശ്വവും കാസർകോടും നിലനിർത്തി ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫ് അട്ടിമറി വിജയം നേടും. ഹൈക്കമാൻഡ് പുറത്തിറക്കിയ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക
മികച്ചതാണ്. രണ്ട് മണ്ഡലങ്ങളിലും അതതു സ്ഥലത്തു തന്നെ ജനിച്ചു വളർന്നവരെയാണ് സ്ഥാനാർഥിയാക്കിയത്. ജില്ലയിലെ എല്ലാ കോൺഗ്രസ് നേതാക്കളും ഒത്തൊരുമിച്ച് ഇവരുടെ വിജയത്തിനായി പ്രവർത്തിക്കണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരുടെ വികാരം കൂടി ഉൾക്കൊണ്ട് അവരെയും കൂടി ചേർത്തുള്ള പ്രചാരണ പ്രവർത്തനമാവും ജില്ലയിലെ കോൺഗ്രസിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS