തൃക്കരിപ്പൂര്‍: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ മകള്‍ തന്റെ ഭര്‍ത്താവിന് വോട്ടഭ്യര്ഥ...
തൃക്കരിപ്പൂര്‍: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ മകള്‍ തന്റെ ഭര്‍ത്താവിന് വോട്ടഭ്യര്‍ഥിച്ച് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജോസഫിന് വോട്ടഭ്യര്‍ഥിക്കാന്‍ ഭാര്യ സാലിയാണ് തൃക്കരിപ്പൂരിലെത്തിയത്.
ഭര്‍ത്താവ് എം.പി. ജോസഫിനായി വോട്ട് അഭ്യര്‍ഥനയ്ക്കായി മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് നടക്കാവ് കോളനിയിലെത്തിയത്.
പിതാവ് കെ.എം. മാണിക്കായി കോണ്‍വന്റുകളിലും കുടുംബ കൂട്ടായ്മകളിലും നേരത്തേ വോട്ടഭ്യര്ഥിച്ചിട്ടുണ്ടെങ്കിലും മലബാറില്‍ ഇതാദ്യമാണ്.
രാവിലെ നീലേശ്വരം സെന്റ് പീറ്റേഴ്സ് ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഇരുവരും ഇടവക വികാരി ഫാ. മാത്യു കുഴിമലയിലിനെ കണ്ടു വോട്ടഭ്യര്‍ഥിച്ചു.
ഭര്‍ത്താവ് മത്സരിക്കുന്ന മണ്ഡലത്തിലേക്ക് ശനിയാഴ്ച രാത്രിയാണ് ഇവര്‍ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നുമെത്തിയത്. രണ്ടുദിവസം കൂടി തൃക്കരിപ്പൂരിലുണ്ടാവും.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്, ജില്ലാ സെക്രട്ടറി അന്നമ്മ മാത്യു, തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, ദീപ സുനില്‍, ലീന സതീഷ്, ഷൈമ സുനേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

COMMENTS