തിരുവനന്തപുരം: മഴ കുറഞ്ഞില്ല. പക്ഷേ, സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞു. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകള...
തിരുവനന്തപുരം: മഴ കുറഞ്ഞില്ല. പക്ഷേ, സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞു. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയും. കേരളം കൊടും വരള്‍ച്ചയിലേക്കാണ് പോകുന്നത്....
ഭൂജല വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് അമ്ബരപ്പിക്കുന്ന വിവരങ്ങള്‍...
പ്രളയശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് പകുതിയായി. കാരണം, പ്രളയത്തില്‍ ഉപരിതല മണ്ണ് ഒലിച്ചുപോയതിനാല്‍ ജലം ഭൂമിയില്‍ താഴുന്നില്ല. കാസര്‍കോട്ടും പാലക്കാട്ടും ഭൂഗര്‍ഭ ജലനിരപ്പ് രണ്ട് മീറ്ററോളം താഴ്ന്നു. പത്ത് വര്‍ഷത്തെ ശരാശരിയിലും താഴെയാണ് ഭൂഗര്‍ഭ ജലവിതാനം.
ഭൂഗര്‍ഭജല വകുപ്പിന്റെ 756 ജലനിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ഒടുവില്‍ കിട്ടിയ കണക്ക് പ്രകാരം 75 സെന്റീ മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് കുറവ്.
ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസര്‍കോട് ബ്ലോക്കിലും പാലക്കാട് മലമ്ബുഴ ബ്ലോക്കിലുമാണ്. എല്ലാ വര്‍ഷവും ഇവിടങ്ങളില്‍ ജലവിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ രണ്ട് മീറ്റര്‍ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല.
നടപ്പാകാത്ത പദ്ധതികള്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലസംരക്ഷണ പദ്ധതികളില്‍ മിക്കവയും നടപ്പായിട്ടില്ല. ഭാഗികമായി നടപ്പായവ:
പാറമടകള്‍ കാനലുകള്‍ എന്നിവ പ്രദേശിക ജല സ്രോതസുകളുമായി ബന്ധിപ്പിക്കല്‍
നദികളുടെ പുനരുജ്ജീവനം, ഹരിതാവരണം സൃഷ്ടിക്കല്‍
ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യല്‍
നിയമമുണ്ട്, പക്ഷെ...
വ്യവസായ യൂണിറ്റുകള്‍, ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികള്‍, ടാങ്കുകളില്‍ വെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ എന്നിവരെല്ലാം ഭൂഗര്‍ഭ ജലം വലിച്ചെടുക്കാന്‍ അധികൃതരുടെ എന്‍.ഒ.സി വാങ്ങണമെന്നാണ് കേന്ദ്ര നിയമം. എന്‍.ഒ.സി ഇല്ലാതെ ഭൂജലമെടുത്താല്‍ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പിഴ. സര്‍ക്കാരിനും പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മാത്രമേ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികള്‍ക്കും എന്‍.ഒ.സി നല്‍കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ വെള്ളം എത്തിക്കുന്നത് മിക്കയിടത്തും കരാറുകാരാണ്. അവരില്‍ മിക്കവരും അനുവദിച്ചതിന്റെ പല ഇരട്ടി വെള്ളം
സ്രോതസുകളില്‍ നിന്ന് ശേഖരിക്കാറുമുണ്ട്.

COMMENTS