വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്.ചീക്ക്‌സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ...
വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്.ചീക്ക്‌സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പേര്. ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ സംവിധാനം എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.
ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്‌ബോള്‍ അത് അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന പരിശോധിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.പബ്ലിഷാകുന്നതിന് മുന്‍പേ ആയിരിക്കും. കൂടുതല്‍ സമയം എടുക്കാതെ തന്നെ അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്‌നം ഉണ്ടോ എന്ന് ഇത് പരിശോധിക്കും.എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്‌നം കണ്ടെത്തിയാല്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കും. ‘സീ ഡീറ്റെയില്‍സില്‍’ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും.

COMMENTS