കണ്ണൂർ :- കഴിഞ്ഞ കുറച്ച് ദിവസമായി മാതമംഗലത്ത് തൊഴിൽ സമരത്തിന്റെ പേരിൽ ഒരു സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്ന് സോഷ്യൽ ഡമോക്രാ...
കണ്ണൂർ :- കഴിഞ്ഞ കുറച്ച് ദിവസമായി മാതമംഗലത്ത് തൊഴിൽ സമരത്തിന്റെ പേരിൽ ഒരു സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) സംസ്ഥാന ജനറൽ സക്രട്ടറി നൗഷാദ് മംഗലശ്ശേരി വാർത്താ കുറിപ്പിലൂടെ അറിച്ചു.
തൊഴിലാളി, മുതലാളി വിഭാഗിത സൃഷ്ടിച്ച് തൊഴിൽ ഉടമകളെയും, തൊഴിലാളികളെയും രണ്ട് തട്ടിൽ നിർത്തി രാഷ്ട്രീയ താല്പര്യത്തിനായി നാടിന്റെ പുരോഗമനത്തിനാധാരമായ വ്യാപര സ്ഥാപനങ്ങളെ അടച്ച് പൂട്ടിക്കുന്ന പരമ്പരഗത സമര രീതി പുരോഗമന സംസ്ക്കാരത്തിന് ചേർന്നതല്ല.
തൊഴിലിടങ്ങളിൽ നോക്ക് കൂലി വാങ്ങാതെ വിയർപ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികളുടെ അർഹതപ്പെട്ട അവകാശം ലഭ്യമാക്കുക തന്നെ ചെയ്യണം അതോടൊപ്പം തൊഴിലുടമയുടെ അവകാശവും സംരക്ഷിക്കപ്പെടണം.
മാതമംഗലത്തെ എസ്സാർ സ്ഥാപനത്തിലെ തൊഴിലുമായി ബന്ധപ്പെട്ട് CITU സമരം
മസ്സിൽ പവ്വറും, അധികാര സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയുമുള്ള കൈയ്യൂക്കിന്റെയും, ഭീഷണിയുടെയും ശൈലി ഉപേക്ഷിച്ച് തൊഴിൽ നിയമത്തിലധിഷ്ഠിതമായ ജനാധിപത്യ സമര മാർഗ്ഗം സ്വീകരിക്കണം. വീട്ട് വീഴ്ചയിലൂടെ വിഷയം പരിഹരിക്കാൻ തൊഴിലുടമയും തയ്യാറാവണം. പോലീസ് പക്ഷം ചേരാതെ നീതി നടപ്പിലാക്കണം.
CITU സമരത്തിലൂടെ അടച്ച് പൂട്ടേണ്ടി വന്ന സ്ഥാപന ഉടമയോട് മുസ്ലിം ലീഗ് കാണിക്കുന്ന സഹതാപവും, കരുണയും ആത്മാർത്ഥമാണെങ്കിൽ ഇതേ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയെന്നതിന്റെ പേരിൽ ആക്രമണത്തിന് വിധേയനായി തന്റെ കട അടച്ച് പൂട്ടേണ്ടി വന്നുവെന്ന് മാധ്യമങ്ങളോട് വിലപി ക്കേണ്ടി വന്ന യൂത്ത് ലീഗ് പ്രാദേശികനേതാവ് അഫ്സലിൻ സംരക്ഷണo നൽകാനും , നീതി വാങ്ങി കൊടുക്കാനും തയ്യാറാവണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
COMMENTS