കാഞ്ഞങ്ങാട് :സ്കൂട്ടി ചെങ്കല് ലോറിയിൽ കൂട്ടിയിടിച്ച് മുൻ പ്രവാസിയും ഗൃഹനാഥനുമായ മഡിയൻ പാലക്കി സ്വദേശിയും ഹൊസ്ദുർഗ് കടപ്പുറം നിത്യാനന്ദ മഠ...
കാഞ്ഞങ്ങാട് :സ്കൂട്ടി ചെങ്കല് ലോറിയിൽ കൂട്ടിയിടിച്ച് മുൻ പ്രവാസിയും ഗൃഹനാഥനുമായ മഡിയൻ പാലക്കി സ്വദേശിയും ഹൊസ്ദുർഗ് കടപ്പുറം നിത്യാനന്ദ മഠത്തിന് സമീപം ഓട്ടോ മറിഞ്ഞ് മത്സ്യ വിൽപ്പനക്കാരിയും മരിച്ചു .
ഗുരുതരമായി പരിക്കേറ്റ മകൻ ആസ്പത്രിയിൽ. ഒടയഞ്ചാൽ ഇരിയ പുണൂരിൽ താമസിക്കുന്ന മഡിയൻ പാലക്കി സ്വദേശി രവി (50) ആണ് മരിച്ചത്. രാജപുരം ടെന്റ് പയസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥി ഇദ്ദേഹത്തിൻ്റെ മകൻ വൈഷ്ണവിന് ( 18) പരിക്കേറ്റു.
ഇന്നലെ വൈകിട്ട്
പുണൂർ പാലത്തിന് സമീപം
ഇവർ സഞ്ചരിച്ച സ്കൂട്ടി മിനി
ലോറിയിടിക്കുകയായിരുന്നു.
ഭാര്യ: രജനി
മക്കൾ: വൈഷ്ണവ്, പാർവതി
അനിൽ ,സുനിത, ജയന്തി, ബിന്ദു, നിഷ, ബാബു
ഹോസ്ദുർഗ് കോടതിക്ക് സമീപത്തെ ഗ്ലാസ് കട്ടിംങ്ങ് ഷോപ്പിലെ ജീവനക്കാരനാണ്
അപകടത്തിൽ മരിച്ച രവി
ഹൊസ്ദുർഗ് കടപ്പുറം നിത്യാനന്ദ മഠത്തിന് സമീപം ഓട്ടോ മറിഞ്ഞ് മത്സ്യ വിൽപ്പനക്കാരി മരിച്ചു. നവോദയ ക്ലബിനു സമീപത്തെ ബേബിയാണ് (58)മരിച്ചത്. നായകൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കോട്ടച്ചേരി മീൻ മാർക്കറ്റിൽ നിന്നും വിൽപ്പന കഴിഞ്ഞ് ഓട്ടോയിൽ നാട്ടിലേക്കു പോകും വഴി ഇന്നലെ വൈകീട്ട് 7:50 നാണ് അപകടം നടന്നത്.വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന വിലാസിനിയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേബിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരിച്ചിരുന്നു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: നാരായണൻ. മക്കൾ: അനീഷ്, അനിൽ, അനുപമ. മരുമക്കൾ: പ്രമോദ്, പ്ര
ണവ്യ.

COMMENTS