ലഹരി മരുന്ന് കടത്ത് സംഘത്തെ പിന്തുടര്‍ന്ന പൊലിസിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ സന്ധ്യയോടെ തൃക്കരിപ്പൂര്‍ മാട്ടുമ്മല്‍ വാട്ടര...
ലഹരി മരുന്ന് കടത്ത് സംഘത്തെ പിന്തുടര്‍ന്ന പൊലിസിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ സന്ധ്യയോടെ തൃക്കരിപ്പൂര്‍ മാട്ടുമ്മല്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് സംഭവം. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ ചന്തേര സ്‌റ്റേഷനിലെ ജനമൈത്രി സിവില്‍ പൊലിസ് ഓഫിസര്‍ സുധിഷ് ഓരിക്ക് (36) പരിക്കേറ്റു. വയലോടി റോഡില്‍ പൊലിസിനെ തട്ടിമാറ്റി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ പൊലിസ് പിടികൂടി. എം.കെ സവാദ്, എം.കെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു.

COMMENTS