കാഞ്ഞങ്ങാട് : പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലാപ്ടോപ്പും മൊബെൽഫോണുകളും കവർന്ന കേസിൽ മൂന്ന് മോഷ്ടാക്കൾ അറസ്റ്റിൽ.നീലേശ്വരം കൊട്രച്ചാൽ സ്വദേശ...
കാഞ്ഞങ്ങാട് : പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലാപ്ടോപ്പും മൊബെൽഫോണുകളും കവർന്ന കേസിൽ മൂന്ന് മോഷ്ടാക്കൾ അറസ്റ്റിൽ.നീലേശ്വരം കൊട്രച്ചാൽ സ്വദേശി പി.സതീശൻ (48), പുല്ലൂർ ഹരിപുരം പെരളത്തെ എ.വി.ശശി (49), കാഞ്ഞങ്ങാട് കാട്ടുകുളങ്ങര സ്വദേശി വലിയ വീട്ടിൽ മനു (30) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.പി.സതീഷും സംഘവും അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ദുർഗാ ഹൈ സ്കൂളിന് സമീപത്തെ റിട്ട. അധ്യാപകൻ കോട്ടയം തൊടുപുഴ സ്വദേശി ജോർജ് മാമൻ്റെ വീട്ടിലാണ്ഇക്കഴിഞ്ഞ രണ്ടിനാണ് കവർച്ച നടന്നത് കണ്ടത്.പരിസരവാസി വീട് ശുചീകരിക്കാൻ എത്തിയപ്പോഴാണ്
പിറക് വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്.തുടർന്ന് വീട്ടുടമയെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കൾ കിടപ്പുമുറിയിൽ സൂക്ഷിച്ച സാധന സാമഗ്രികൾ വാരിവലിച്ചിടുകയും മുറിയിൽ നിന്ന് ലാപ്‌ടോപ്പും വില പിടിപ്പുള്ള രണ്ട് മൊബെൽ ഫോണുകളുമായി കടന്നു കളയുകയായിരുന്നു.കഴിഞ്ഞ മാസം 31 ന് തൊടുപുഴയിലെ വീട്ടിലേക്ക് പോയതായിരുന്നു കുടുംബം. പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് ഇൻസ്പെക്ടർ .കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് കവർച്ചക്കാർ പിടിയിലായ
ത്.

COMMENTS