കാഞ്ഞങ്ങാട്: സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ച് 18,95000 രൂപ കൈക്കലാക്കി വഞ്ചിച്ചതായി കേസ്. നോർത്ത് കോട്ടച്ചേരി ആയിഷ മൻസിലിൽ മുഹമ്മദിന്റെ മകൻ...
കാഞ്ഞങ്ങാട്: സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ച് 18,95000 രൂപ കൈക്കലാക്കി വഞ്ചിച്ചതായി കേസ്.
നോർത്ത് കോട്ടച്ചേരി ആയിഷ മൻസിലിൽ മുഹമ്മദിന്റെ മകൻ കെ.റാഷിദ് (50) ആണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ 5 പേർക്കെതിരെ ഹൊസ്ദുർഗ് പോ ലീസ് കേസെടുത്തു. ആവിക്കര സന മൻസിലിൽ സി.എച്ച്. ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് കുഞ്ഞി (50), ചെന്നൈ അ നുപം ഫിനാൻസിലെ നരേന്ദ്രകുമാർ (54), കൊളവയൽ മൂ ട്ടുന്തലയിലെ ഉബൈദ് (40), അജാനൂർ ഇഖ്ബാൽ ഹൈസ് ക്കൂൾ പരിസരത്തെ എ.സമീർ, സമീമ (35) എന്നിവർക്കെതി രെയാണ് കേസ്. നരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിൽ ബേളൂ രിലുള്ള 75 സെന്റ് സ്ഥലം നൽകാമെന്ന് പറഞ്ഞാണ് 18, 95000 രൂപ തട്ടിയെടുത്തത്. നരേന്ദ്രകുമാറിന്റെ ഉടമസ്ഥ തയിലുള്ള സ്ഥലം തന്നെ വിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് 2019 ഒക്ടോബർ 19 മുതൽ 2020 സെപ്തംബർ 22 വ രെയുള്ള കാലത്ത് പണം തട്ടിയെടുത്തുവെന്നാണ് കേസ്
.

COMMENTS