മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പെട്ട് പുഴയില്‍ കാണാതായ മാവിലാടം പന്ത്രണ്ടില്‍ സ്വദേശി എം.വി ഷിബുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്ത...
മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പെട്ട് പുഴയില്‍ കാണാതായ മാവിലാടം പന്ത്രണ്ടില്‍ സ്വദേശി എം.വി ഷിബുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 11:30 യോടെയാണ് സംഭവം. വലയിടുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നസീര്‍ ഷിബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പന്ത്രണ്ടില്‍ പ്രദേശത്ത് നിന്നുമാണ് തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്.

COMMENTS