ലഹരി മാഫിയാ സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്. മയക്കു മരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണിയായ ഞാണിക്കടവിലെ കെ.അര്ഷാദിനെ(32)യാണ് ഡിവ...
ലഹരി മാഫിയാ സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്. മയക്കു മരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണിയായ ഞാണിക്കടവിലെ കെ.അര്ഷാദിനെ(32)യാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെ സ്ക്വാഡംഗമായ എസ്ഐ ശരത്തും സംഘം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തില് നടന്നുവരുന്ന ഓപ്പറേഷന് ക്ലീന് കാസര്കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില് കുടുങ്ങിയ അര്ഷാദിനെതിരെ പിടിച്ചുപറി, മാനഭംഗം, മോഷണം, അടിപിടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹോസ്ദുര്ഗ്, നീലേശ്വരം, പയ്യന്നൂര് സ്റ്റേഷനുകളിലായി പത്തോളം കേസുകള് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

COMMENTS