മദ്യലഹരിയിൽ മരത്തടി കയറ്റി പിക്കപ്പ് ഓടിച്ചു പോവുകയായിരുന്ന ഡ്രൈവർ പോലീസ് പിടിയിൽ നീലേശ്വരം : ദേശീയപാതയിൽ മദ്യലഹരിയിൽമരത്തടി കയറ്റിയ പിക്കപ...
മദ്യലഹരിയിൽ മരത്തടി കയറ്റി പിക്കപ്പ് ഓടിച്ചു പോവുകയായിരുന്ന ഡ്രൈവർ പോലീസ് പിടിയിൽ
നീലേശ്വരം : ദേശീയപാതയിൽ മദ്യലഹരിയിൽമരത്തടി കയറ്റിയ പിക്കപ്പ് ഡ്രൈവർ പോലീസ് പിടിയിലായി. പത്തനംതിട്ടഎരുമേലി സ്വദേശിയും നീലേശ്വരം പാലക്കാട്ടെ ചീർമ്മക്കാവിന് സമീപം താമസക്കാരനായ വി.എം.സജിയെയാണ് വാഹനമുള്‍പ്പെടെ പോലീസ് പിടികൂടിയത്. ഇന്നുരാവിലെ ആറോടെ വെള്ളൂരിലാണ് സംഭവം. മദ്യലഹരിയില്‍ അപകടകരമാം വിധം വാഹനമോടിച്ചു പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടരുകയും വെള്ളൂര്‍ ജവഹര്‍ വായനശാലക്ക് സമീപത്തുനിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. നിലേശ്വരം ഭാഗത്തേക്ക് ഇയാള്‍ ഓടിച്ചു പോകുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

COMMENTS