കാസർകോട് :ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയില്‍ ആഗസ...
കാസർകോട് :ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ജില്ലയില്‍ ആഗസ്ത് രണ്ട്, മൂന്ന്, അഞ്ച് തീയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ടും ആഗസ്ത് നാലിന് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണത്തിനും കാലവര്‍ഷക്കെടുതികള്‍ നേരിടാനും ജില്ല പൂര്‍ണ്ണ സജ്ജമാണ്.. ജില്ലാ ദുരന്തനിവാരന്ന അതോറിറ്റിയുടെ യോഗത്തിൽ സംബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി സംസാരിച്ചു.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. പുല്ലൂര്‍ പെരിയയിലും മധൂര്‍ പഞ്ചായത്തിലുമുള്ള സൈക്ലോണ്‍ ഷെഡുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
പ്രകൃതി ക്ഷോഭമുണ്ടായാല്‍ പ്രദേശ വാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള പുനരധിവാസ ക്യാമ്പുകള്‍ക്കായുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് നിർദ്ദേശിച്ചു.
ഏതു സമയത്തും പ്രതിസന്ധികള്‍ നേരിടുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസുംഫയര്‍ഫോഴ്സും മറ്റ് വകുപ്പുകളും സന്നദ്ധരായിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിലിറങ്ങരുത്. . ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തീരദേശ പൊലീസിന് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യാനവും പുഴകളില്‍ ഉപയോഗിക്കാവുന്ന ഫൈബര്‍ ബോട്ടുകളും സജ്ജമാക്കി കഴിഞ്ഞു.
മലയോര മേഖലയില്‍ മരം വീഴാനും കുന്നിടിയാനുമുള്ള സാധ്യത പരിഗണിച്ച് ജാഗ്രതയോടെ നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
മഴയുടെ തോത് കൂടുന്നതിനനുസരിച്ച് മൈനിങ് പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ജിയോളജിസ്റ്റിന് നിര്‍ദ്ദേശം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഗതിമാറി ഒഴുകികൊണ്ടിരിക്കുന്ന തോടിനെ ശരിയായ ദിശയിലേക്ക് ഒഴുക്കി വിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ സേവനങ്ങള്‍ക്കായി വിവിധ ബ്ലോക്ക് പരിധികളില്‍ ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും'.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൂല സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന കുടുംബങ്ങളുടേയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ തയ്യാറാക്കി രക്ഷാ പ്രവര്‍ത്തന സമയത്ത് ഇവിടങ്ങളിലെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. കാലവർഷ കെടുതിയാൽ കന്നുകാലികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അതാത് പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി..
പൊതു മരാമത്ത് റോഡുകളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനും വെള്ളക്കെട്ട് നീക്കാനും നടപടി സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ തഹസിൽദാർമാർക്കും നിർദ്ദേശം നൽകി.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ജില്ലയില്‍ ആഗസ്ത് രണ്ട്, മൂന്ന്, അഞ്ച് തീയ്യതികളില്‍ ഓറഞ്ച് അലേര്‍ട്ടും ആഗസ്ത് നാലിന് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണത്തിനും കാലവര്‍ഷക്കെടുതികള്‍ നേരിടാനും ജില്ല പൂര്‍ണ്ണ സജ്ജമാണ്.. ജില്ലാ ദുരന്തനിവാരന്ന അതോറിറ്റിയുടെ യോഗത്തിൽ സംബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി സംസാരിച്ചു.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. പുല്ലൂര്‍ പെരിയയിലും മധൂര്‍ പഞ്ചായത്തിലുമുള്ള സൈക്ലോണ്‍ ഷെഡുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
പ്രകൃതി ക്ഷോഭമുണ്ടായാല്‍ പ്രദേശ വാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള പുനരധിവാസ ക്യാമ്പുകള്‍ക്കായുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് നിർദ്ദേശിച്ചു.
ഏതു സമയത്തും പ്രതിസന്ധികള്‍ നേരിടുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസുംഫയര്‍ഫോഴ്സും മറ്റ് വകുപ്പുകളും സന്നദ്ധരായിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിലിറങ്ങരുത്. . ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തീരദേശ പൊലീസിന് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യാനവും പുഴകളില്‍ ഉപയോഗിക്കാവുന്ന ഫൈബര്‍ ബോട്ടുകളും സജ്ജമാക്കി കഴിഞ്ഞു.
മലയോര മേഖലയില്‍ മരം വീഴാനും കുന്നിടിയാനുമുള്ള സാധ്യത പരിഗണിച്ച് ജാഗ്രതയോടെ നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
മഴയുടെ തോത് കൂടുന്നതിനനുസരിച്ച് മൈനിങ് പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ജിയോളജിസ്റ്റിന് നിര്‍ദ്ദേശം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഗതിമാറി ഒഴുകികൊണ്ടിരിക്കുന്ന തോടിനെ ശരിയായ ദിശയിലേക്ക് ഒഴുക്കി വിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ സേവനങ്ങള്‍ക്കായി വിവിധ ബ്ലോക്ക് പരിധികളില്‍ ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും'.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൂല സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന കുടുംബങ്ങളുടേയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ തയ്യാറാക്കി രക്ഷാ പ്രവര്‍ത്തന സമയത്ത് ഇവിടങ്ങളിലെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. കാലവർഷ കെടുതിയാൽ കന്നുകാലികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അതാത് പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി..
പൊതു മരാമത്ത് റോഡുകളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനും വെള്ളക്കെട്ട് നീക്കാനും നടപടി സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ തഹസിൽദാർ
മാർക്കും നിർദ്ദേശം നൽകി.

COMMENTS