കാഞ്ഞങ്ങാട് : പത്തു കോടി രൂപയുടെ തിമിംഗല ഛർദിയുമായി മൂന്നുപേർ പൊലീസ് പിടിയിലായ കേസ് വനപാലകർക്ക് കൈമാറും. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക...
കാഞ്ഞങ്ങാട് : പത്തു കോടി രൂപയുടെ തിമിംഗല ഛർദിയുമായി മൂന്നുപേർ പൊലീസ് പിടിയിലായ കേസ് വനപാലകർക്ക് കൈമാറും. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പൊലീസ് കൈമാറിയിട്ടുള്ള തിമിംഗല ഛർദി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. അഷറഫ് പറഞ്ഞു.
പിടിയിലായ കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത്, മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ്, കള്ളാർകൊട്ടോടി നമ്പ്യാർമാവിൽ ദിവാകരൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ ദിവാകരൻ ഇടനിലക്കാരനും മറ്റുള്ളവർ സാധനം കൊണ്ടുവന്നവരുമാണ്. കർണാടക പുത്തൂരിൽനിന്ന് എത്തിച്ചെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
പ്രതികൾ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്തത് മാനേജരെ തെറ്റിദ്ധരിപ്പിച്ച്. ഞായറാഴ്ച വൈകീട്ട് 3.30-നാണ് സംഘത്തിലെ ഇടനിലക്കാരനായ പി. ദിവാകരൻ ലോഡ്ജിൽ മുറിയെടുക്കന്നത്. വ്യക്തമായ തിരിച്ചറിയൽരേഖയും നൽകിയിരുന്നു. രണ്ട് സുഹൃത്തുകളുമായി കമ്പനി കൂടാനാണെന്നാണ് ആവശ്യമായി വെളിപ്പടുത്തിയത്. മുറിയെടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ പോലീസ് പാഞ്ഞെത്തി. പിന്നീട് വൈകീട്ട് ആറുമണിയോടെയാണ് പോലീസ് നടപടി പൂർത്തിയക്കിയത്. മുറിവാടക അഡ്വാൻസായി നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് പ്രതികൾക്കായി വലവിരിച്ച് കാത്തുനിൽക്കുകയായിരുന്നു. സംഘം ശനിയാഴ്ച എത്തുമെന്നായിരുന്ന പോലീസിന് ലഭിച്ചവിവിരം. എന്നാൽ കാത്തിരിപ്പ് നിഷ്ഫലമായി. അപ്രതീക്ഷിതമായാണ് ഞായറാഴ്ച സംഘം പോലീസ് വലയിൽ കുടുങ്ങിയത്.
കേസിൽ പോലീസ് ഹാജരാക്കിയ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെ
യ്തു.

COMMENTS