കാഞ്ഞങ്ങാട്: നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പടന്നക്കാട് സ്വദേശിയായ യുവാവ് പിടിയിൽ. ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർ...
കാഞ്ഞങ്ങാട്:
നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പടന്നക്കാട് സ്വദേശിയായ യുവാവ് പിടിയിൽ. ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർട്ടിൽ നിന്നും ബേക്കൽ ഇൻസ്‌പെക്ടർ യു പി. വിപിൻ സബ് ഇൻസ്‌പെക്ടർ കെ. സാലിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പടന്നക്കാട് സ്വദേശി റിയാസ് (26) ആണ് പിടിയിലായത്. 75. 5 ഗ്രാം ഹാഷിഷ് എന്നിവയുമായാണ് പ്രതി പിടിയിലായത്.
പിടികൂടിയ മയക്കുമരുന്നിന്നാല് ലക്ഷം രൂപ വിലവരും.
ബേക്കൽ ഡി വൈ എസ് പി സി കെ . സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്ഇയാൾ പിടിയിലായത്.
സബ് ഇൻസ്‌പെക്ടർമാരായ സി. രാമചന്ദ്രൻ, ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവർ പരിശോധനയിൽ പങ്കാളികളായി.

COMMENTS