കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി രണ്ടു മക്കളുടെ മാതാവായ 34 കാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രവാസിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.നീലേശ്വര...
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി രണ്ടു മക്കളുടെ മാതാവായ 34 കാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രവാസിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.നീലേശ്വരം പുതുക്കൈ സ്വദേശിയായ 42 കാരനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇക്കഴിഞ്ഞ മെയ് മാസത്തിലെ ഒരു ദിവസം സ്വന്തം വീട്ടിൽ വെച്ചും ജൂൺ മാസത്തിൽ കണ്ണൂരിലെ ആഢംബര ഹോട്ടലിൽ കൊണ്ടുപോയുമാണ് യുവാവ് പീഡിപ്പിച്ചത്.പിന്നീട് വിദേശത്തേക്ക് പോയ യുവാവ് വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി നീലേശ്വരം പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയിൽ കേസെടുത്ത നീലേശ്വരം പോലീസ് സംഭവം നടന്നത് ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു. കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

COMMENTS