ചന്തേര: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒളവറ മുണ്ട്യയ്ക്ക് സമീപത്ത് നിന്നും അനധികൃത മദ്യ വില്‍പ്പന നടത്തി ഗ്രാമങ്ങളെ തീരാ ദുരിതത്തിലാഴ്ത്തുന്ന...
ചന്തേര: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒളവറ മുണ്ട്യയ്ക്ക് സമീപത്ത് നിന്നും അനധികൃത മദ്യ വില്‍പ്പന നടത്തി ഗ്രാമങ്ങളെ തീരാ ദുരിതത്തിലാഴ്ത്തുന്ന മീലിയാട്ടെ മര്‍ണ്ണാടിയന്‍ വീട്ടിലെ പ്രേമരാജനെ ചന്തേര പോലീസ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 12 മദ്യക്കുപ്പികളുമായി പിടികൂടി. ചന്തേര സബ്ബ് ഇന്‍സ്‌പെക്റ്റര്‍ എം.വി.ശ്രീ ദാസിന്റെ നേതൃത്വത്തിലാണ് പ്രേമരാജനെ അറസ്റ്റ് ചെയ്തത്. മാസങ്ങളായി പോലീസിനെ വെട്ടിച്ച് പല വഴിയിലൂടെയും പല വാഹനത്തിലുമായാണ് പ്രേമരാജന്‍ മദ്യം കടത്തുന്നത്. സാധാരണ തൊഴിലാളികളും ചെറുപ്പക്കാരുമാണ് ഇതിന് ഇരകളായി തീരുന്നത്. ഇത്തരം മദ്യ കടത്തുകാര്‍ക്കെതിരെ ശക്തമായ ജനരോഷം നാടിന്റെ നാനാഭാഗത്തുനിന്നും ഉയരുന്നതിനിടയിലാണ് പ്രേമരാജനെ പോലീസ് പിടികൂടിയത്. രാത്രിയിലെ വില്‍പ്പനയിലൂടെ നാടിന്റെ സൈ്വര്യ ജീവിതം തകര്‍ത്ത് കുടുംബങ്ങളില്‍ അന്തഛിദ്രം ഉണ്ടാക്കി വിലസി നടക്കുന്ന മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ പല സ്ഥലങ്ങളിലും സ്ത്രീജനങ്ങള്‍ ഉണര്‍ന്നു മുന്നോട്ടു വന്നിട്ടുണ്ട്. പ്രേമരാജന്റെ നീക്കങ്ങള്‍ മനസ്സിലാക്കി കാത്തിരുന്നു വലയിലാക്കിയ പോലീസ് സംഘത്തില്‍ എ എസ് ഐ ലക്ഷ്മണന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ് പി പി എന്നിവരും ഉണ്ടായിരുന്നു. പോലീസിനെ കബളിപ്പിച്ചും മറ്റും നീങ്ങുന്ന മദ്യ കടത്തുകാര്‍ക്കെതിരെ പോലീസ് അതിശക്തമായ നീക്കമാണ് ചന്തേര സ്റ്റേഷന്‍ പരിധിയില്‍ നടത്തുന്നത്.

COMMENTS