കാഞ്ഞങ്ങാട്: ബിജെപിയുടെ സമുന്നത നേതാവായിരുന്ന മടിക്കൈ കമ്മാരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബൈക്കിലെത്...
കാഞ്ഞങ്ങാട്: ബിജെപിയുടെ സമുന്നത നേതാവായിരുന്ന മടിക്കൈ കമ്മാരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബൈക്കിലെത്തിയ സംഘം മാവുങ്കാൽ കല്യാണത്തുള്ള സ്മാരക മന്ദിരത്തിന് നേരെ ബിയർകുപ്പി വലിച്ചെറിയുകയായിരുന്നു.
ശബ്ദം കേട്ട് സമീപത്തുള്ള ബി ജെ പി പ്രവർത്തകൻ ഓടിയെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ ബിജെപി കല്യാണം ബൂത്ത് കമ്മറ്റി ഹോസ്ദുർഗ് പോലിസിൽ പരാതി നൽകി. അക്രമം ഒരിക്കലും സഹിക്കാനും പൊറുക്കാനും പറ്റാത്തതാണെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ കുറിപ്പിൽ പറഞ്ഞു

COMMENTS