ര്ണ്ട് ഉംറ തീര്‍ഥാടകർ സൗദയിലും ഒരാൾ ബഹ്‌റൈനിലും ഒരാൾ ഖത്തറിലും മരണപ്പെട്ടു ഉംറ തീര്‍ഥാടകന്‍ വിമാനത്തില്‍ മരിച്ചു. കായംകുളം പുല്ലുകുളങ്ങര പ...
ര്ണ്ട് ഉംറ തീര്‍ഥാടകർ സൗദയിലും ഒരാൾ ബഹ്‌റൈനിലും ഒരാൾ ഖത്തറിലും മരണപ്പെട്ടു
ഉംറ തീര്‍ഥാടകന്‍ വിമാനത്തില്‍ മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് അഹമ്മദ് കോയയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ന് കൊച്ചിയില്‍ നിന്ന് കുവൈത്ത് വഴി ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു.രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി ഉംറയ്ക്കുള്ള ഇഹ്റാം കെട്ടി ജിദ്ദയിലേക്കു പോകുമ്ബോഴായിരുന്നു മരണം. പിതാവ്: കാസിം കുഞ്ഞ്. മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത് ബീവി. മക്കള്‍: ഇനാസ്, ജാസിം, ഹസീന, ജസീന.
: ഉംറ കര്‍മത്തിനെത്തിയ പാലക്കാട് സ്വദേശിനി മരിച്ചു. തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്.
ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ദേഹാസ്ഥാഥ്യമനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ് (അബുദാബി), സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തു
യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം പേരാവൂര്‍ സ്വദേശി ശ്രീകാന്ത്
മാളിയക്കല്‍ ദാസന്‍ (44) ആണ് മരിച്ചത്.
കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു
. ഏറെക്കാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു.
അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഏതാനും ദിവസം മുമ്ബാണ്. ഭാര്യ: നിമ. മകള്‍: നിവേദിക. മൃതദേഹം മരണാന്തര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു,
ബഹ്‌റൈനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി ഉദീഷ് കുനിയയില്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ബഹ്‌റൈനില്‍ ലോണ്‍ട്രിയില്‍ ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബികെഎസ്‌എഫ് മരണാനന്തര സഹായ സേവനസമിതിയുടെ നേതൃത്വ
ത്തില്‍ പുരോഗമിക്കുന്നു.

COMMENTS