കാഞ്ഞങ്ങാട് : കനത്ത മഴയില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. സൗത്ത് ചിത്താരി അജാനൂര്‍ പഞ്ചായത്ത് ഇരുപത്തി രണ്ടാം വാര്‍ഡിലെകൂളിക്കാട് മൊയ്തുവിന്റ...
കാഞ്ഞങ്ങാട് : കനത്ത മഴയില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. സൗത്ത് ചിത്താരി അജാനൂര്‍ പഞ്ചായത്ത് ഇരുപത്തി രണ്ടാം വാര്‍ഡിലെകൂളിക്കാട് മൊയ്തുവിന്റ വീടിന്റെ അടുക്കള ഭാഗവും കോണ്‍ഗ്രീറ്റ് ചെയ്ത വാട്ടര്‍ ടാങ്കുമാണ് വന്‍ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. സംഭവ സമയത്ത് വീട്ടുകാര്‍ അടുക്കള ഭാഗത്ത് ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി. മൊയ്തുവും ഭാര്യയും മക്കളും മരുമകളും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു.വന്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ അറിഞ്ഞത്. വീടും പരിസരവും വാര്‍ഡ് മെമ്പര്‍ ഹാജറ സലാം,ഇരുപത്തി ഒന്നാം വാര്‍ഡ് മെമ്പര്‍ സി.കെ.ഇര്‍ഷാദ്,ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ബഷീര്‍ ചിത്താരി,അബ്ദുല്‍ കാദര്‍ കൂളിക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

COMMENTS