കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്...
കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. കാഞ്ഞങ്ങാട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജന ബാഹുല്യം കൊണ്ടും ദഫ് സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
'തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് കാമ്പയിനുമായി സമന്വയിപ്പിച്ചാണ് കാഞ്ഞങ്ങാട്ട് മുഹിമ്മാത്ത് മീലാദ് വിളംബരം നടന്നത്.
26 ന് തിങ്കളാഴ്ച വൈകിട്ട് നാലിന്
പുതിയ കോട്ട മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഖാമിനു പരിസരത്ത് നിന്ന് തുടങ്ങിയ റാലിക്ക്
സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,ഹാജി അമീറലി ചൂരി,സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് ,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ,കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ,സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ ,സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ,സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി ,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ,സുലൈമാന്‍ കരിവള്ളൂര്‍ ,ബഷീര്‍ പുളിക്കൂര്‍ ,ചിത്താരി അബുല്ല ഹാജി ,മൂസ സഖാഫി കളത്തൂര്‍ ,അബൂബക്കര്‍ കമില്‍ സഖാഫി ,വി.സി അബ്ദുല്ല സഅദി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.പി അബുല്‍ റഹ്‌മാന്‍ സഖാഫി ,ഹസൈനാര്‍ സഖാഫി കുണിയ, യൂസുഫ് മദനി ചെറുവത്തൂര്‍ , പാറപ്പള്ളി ഇസ്മായീല്‍ സഅദി ,മടിക്കൈ അബ്ദുല്ല ഹാജി ,സത്താര്‍ പഴയ കടപ്പുറം ,റഊഫ് തെക്കില്‍ ,അലി പൂച്ചക്കാട് ,ബഷീര്‍ മങ്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്ന് മാണിക്കോത്തില്‍ സമാപിച്ചു.പ്രവാചക പ്രകീര്‍ത്തന ഈരടികളും ബൈത്തും അറബി നശീദ കളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി.
സമാപന സമ്മേളനത്തില്‍ മസ്ഹൂദ് സഖാഫി ഗൂഢല്ലൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പുത്തിഗെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് എല്ലാ വര്‍ഷവും വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് വിപുലമായ മീലാദ് വിളംബരം നടത്താറുണ്ട്.
കാഞ്ഞങ്ങാട്ട് ആദ്യമായാണ് മുഹിമ്മാത്തിന്റെ റാലി നടന്നത് .
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന്‍ ഭാഗമായി മുഹിമ്മാത്തില്‍ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ മുഹിമ്മാത്തില്‍ പ്രകീര്‍ത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതര്‍ പ്രഭാഷണം നടത്തും.
വിവിധ മൗലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും.
കാസര്‍കോട് ജനറല്‍ ആശുത്രിയില്‍ സ്‌നേഹ കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. കാഞ്ഞങ്ങാട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജന ബാഹുല്യം കൊണ്ടും ദഫ് സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
'തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് കാമ്പയിനുമായി സമന്വയിപ്പിച്ചാണ് കാഞ്ഞങ്ങാട്ട് മുഹിമ്മാത്ത് മീലാദ് വിളംബരം നടന്നത്.
26 ന് തിങ്കളാഴ്ച വൈകിട്ട് നാലിന്വി
പുതിയ കോട്ട മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഖാമിനു പരിസരത്ത് നിന്ന് തുടങ്ങിയ റാലിക്ക്രു
സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,ഹാജി അമീറലി ചൂരി,സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് ,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ,കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ,സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ ,സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ,സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി ,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ,സുലൈമാന്‍ കരിവള്ളൂര്‍ ,ബഷീര്‍ പുളിക്കൂര്‍ ,ചിത്താരി അബുല്ല ഹാജി ,മൂസ സഖാഫി കളത്തൂര്‍ ,അബൂബക്കര്‍ കമില്‍ സഖാഫി ,വി.സി അബ്ദുല്ല സഅദി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.പി അബുല്‍ റഹ്‌മാന്‍ സഖാഫി ,ഹസൈനാര്‍ സഖാഫി കുണിയ, യൂസുഫ് മദനി ചെറുവത്തൂര്‍ , പാറപ്പള്ളി ഇസ്മായീല്‍ സഅദി ,മടിക്കൈ അബ്ദുല്ല ഹാജി ,സത്താര്‍ പഴയ കടപ്പുറം ,റഊഫ് തെക്കില്‍ ,അലി പൂച്ചക്കാട് ,ബഷീര്‍ മങ്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്ന് മാണിക്കോത്തില്‍ സമാപിച്ചു.പ്രവാചക പ്രകീര്‍ത്തന ഈരടികളും ബൈത്തും അറബി നശീദ കളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി.
സമാപന സമ്മേളനത്തില്‍ മസ്ഹൂദ് സഖാഫി ഗൂഢല്ലൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പുത്തിഗെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് എല്ലാ വര്‍ഷവും വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് വിപുലമായ മീലാദ് വിളംബരം നടത്താറുണ്ട്.
കാഞ്ഞങ്ങാട്ട് ആദ്യമായാണ് മുഹിമ്മാത്തിന്റെ റാലി നടന്നത് .
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന്‍ ഭാഗമായി മുഹിമ്മാത്തില്‍ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ മുഹിമ്മാത്തില്‍ പ്രകീര്‍ത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതര്‍ പ്രഭാഷണം നടത്തും.
വിവിധ മൗലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും.
കാസര്‍കോട് ജനറല്‍ ആശുത്രിയില്‍ സ്
നേഹ വിരുന്ന് ഒരുക്കും.ന്ന് ഒരുക്കും.

COMMENTS