കാഞ്ഞങ്ങാട് : എന്‍.സി.സി ക്യാംപില്‍ നടന്ന ആസ്വഭാവിക നടപടികളിൽ മനംനൊന്ത് വിഷം കഴിച്ച പെണ്‍കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ...
കാഞ്ഞങ്ങാട് : എന്‍.സി.സി ക്യാംപില്‍ നടന്ന ആസ്വഭാവിക നടപടികളിൽ മനംനൊന്ത് വിഷം കഴിച്ച പെണ്‍കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് നടന്നുവരുന്ന ക്യാംപില്‍ പരിശീലകന്‍ ചീത്തവിളിക്കുകയും ക്യാംപില്‍ നിന്നും പുറത്താക്കുകയും ചെയ്തതില്‍ മനംനൊന്താണ് കാസര്‍കോട് ജില്ലക്കാരിയായ എന്‍. സി.സി കാഡറ്റ് വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് അമ്മ ആരോപിച്ചു.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ പരിയാത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്
.

COMMENTS