കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തി. മാനസികവും ശാരീരികവുമായ പീഡനമെന്ന...
കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തി. മാനസികവും ശാരീരികവുമായ പീഡനമെന്ന ബന്ധുക്കളുടെ പരാതി പരിശോധിച്ച പയ്യന്നൂർപോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണ സംഘം യുവതിയുടെ മൊബൈൽ ഫോൺ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിശോധിച്ചു വരികയായിരുന്നു..ഗാർഹീക പീഡനം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഭർത്താവിനെയും മാതാവിനെയും ഇന്ന് പ്രതി ചേർക്കും. മൊബൈൽ ഫോൺ ഇന്ന് കൂടി പരിശോധനക്ക് വിധേയമാക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.തുടക്കത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഗാർഹീക പീഡന നിരോധന നിയമവും കൂട്ടി ചേർക്കുന്നതോടെ കേസന്വേഷണം ഡിവൈ.എസ്.പി.ക്ക് കൈമാറും.പ്രതികളുടെ അറസ്റ്റ് നടപടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ(24) യാണ് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത്. യുവതി അനുജത്തിക്ക് മൊബൈൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പോലീസ് നിരീക്ഷിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ടെന്ന് കണ്ടെത്തി.കത്തെഴുതി വെച്ചാൽ നശിപ്പിക്കാൻ സാധ്യതയേറെയാണെന്ന് മനസിലാക്കിയ യുവതി ഇത്തരം കാര്യങ്ങൾ ഫോണിൽ സൂക്ഷിച്ചു വെക്കുകയായിരുന്നു .അവ ഡിലേറ്റ് ചെയ്ത് നശിപ്പിച്ചിട്ടില്ലായിരുന്നു. ഫോൺ പരിശോധനയിലൂടെ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ വ്യക്തമാകുകയായിരുന്നു . യുവതി ഭർതൃഗൃഹത്തിൽ ഗാർഹീക പീഡനത്തിനിരയായതായ സൂചനകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ പോലീസ് സംഘം യുവതിയുടെ ഭർത്താവായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവിനെയും ചോദ്യംചെയ്തിരുന്നു.2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.ഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്.ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭർതൃ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു
.

COMMENTS