ചെറുപുഴ: താമസമുറിയിൽ തൂങ്ങി മരിച്ച ബംഗാൾസ്വദേശിക്കൊപ്പം കണ്ടെത്തിയ 16 കാരിയെ തട്ടിക്കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തി. പശ്ചിമ ബംഗാൾ സുന്ദർ ...
ചെറുപുഴ: താമസമുറിയിൽ തൂങ്ങി മരിച്ച ബംഗാൾസ്വദേശിക്കൊപ്പം കണ്ടെത്തിയ 16 കാരിയെ തട്ടിക്കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തി. പശ്ചിമ ബംഗാൾ സുന്ദർ ബെൻസ്വദേശിയായ രാഹുൽ (22) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ദിവസങ്ങൾക്ക് മുമ്പാണ് ചെറുപുഴ വയക്കരയിൽ വാടക മുറിയിൽ താമസിച്ചിരുന്ന സഹോദരനും ഭാര്യക്കുമൊപ്പം താമസത്തിനെത്തിയത്.16 കാരിയായ രൂപ യെനാട്ടിൽ നിന്നും കാണാതായതോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ സുന്ദർ ബെൺ കോസ്റ്റൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ സഹോദരനും ഭാര്യയും വയക്കരയിലെ താമസസ്ഥലത്ത് നിന്ന് മുങ്ങിയതിന് പിന്നാലെയാണ് കമിതാക്കളെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പോലീസ് സുന്ദർ ബെൻ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. മൃതദേഹങ്ങൾ ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടത്തി. കെട്ടിട ഉടമയുടെ പരാതിയിൽ കേസെടുത്ത് എസ്.ഐ.പി.സി സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ ത്തന്വേഷണം തുടങ്ങി.

COMMENTS