ബേക്കൽ : പള്ളിക്കര ജംഗ്ഷനിലുള്ള വീണ ജ്വല്ലറി കൊള്ളയടിക്കാ നാണ് ശ്രമം,ജ്വല്ലറിയുടെ ചുമര് തുരന്നാണ് ശ്രമം നടത്തിയത്,എന്നാൽ ചുമര് തുരക്കുന്ന പ...
ബേക്കൽ : പള്ളിക്കര ജംഗ്ഷനിലുള്ള വീണ ജ്വല്ലറി കൊള്ളയടിക്കാ
നാണ് ശ്രമം,ജ്വല്ലറിയുടെ ചുമര് തുരന്നാണ് ശ്രമം നടത്തിയത്,എന്നാൽ ചുമര് തുരക്കുന്ന പണി പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. ജ്വല്ലറിക്ക് സമീപത്തെ ഗാലക്സി സൂപ്പർമാർക്കറ്റിന്റെ അകത്തുനിന്നുമാണ് ജ്വല്ലറിയുടെ ചുമര് തുരന്നത്. പിന്നിലെ ഗ്രില്ല് മുറിച്ചാണ് കൊള്ളസംഘം സൂപ്പർമാർക്കറ്റിനകത്ത് കയറിയത്. എന്നാൽ ഇടയ്ക്ക് വെച്ച് ശ്രമം ഉപേക്ഷിച്ച് കൊള്ളസംഘം സ്ഥലംവിടുകയായിരുന്നു. പുറത്തുനിന്നും സംശയകരമായി എന്തെങ്കിലും ശബ്ദം കേട്ട തുകൊണ്ടാവാം ചുമര് തുരക്കൽ ഉപേക്ഷിച്ചത്. ബിലാൽ നഗ റിലെ യൂസഫിന്റെ ഉടമസ്ഥതിയിലുള്ളതാണ് സൂപ്പർമാർക്ക റ്റ്. ഇവിടെ നിന്നും മേശവലിപ്പിലുണ്ടായിരുന്ന മൂവായിര ത്തോളം രൂപ നഷ്ടപ്പെട്ടു. പള്ളിക്കര സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ളതാണ് വീണ ജ്വല്ലറി. പോലീസ് അന്വേ ഷണം തുടങ്ങി.
വർഷങ്ങൾക്ക് മുമ്പ് തൊട്ടടുത്ത സ്ഥാപനത്തിന്റെ ചുമര് തുരന്ന് അകത്തുകയറി കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി ബളാൽ കല്ലഞ്ചിറയിലെ ലത്തീഫിന്റെ നേതൃത്വത്തിൽ കൊള്ള യടിച്ചിരുന്നു
.

COMMENTS