കാഞ്ഞങ്ങാട് : മോട്ടോർ ബൈക്ക് നാഷണൽ പെർമിറ്റ് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രക്കാരനായ ആ ണൂരിലെ പ്രവാസി സി.പി.പ്രശാ ന്ത് ...
കാഞ്ഞങ്ങാട് : മോട്ടോർ ബൈക്ക് നാഷണൽ പെർമിറ്റ് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു
ബൈക്ക് യാത്രക്കാരനായ ആ ണൂരിലെ പ്രവാസി സി.പി.പ്രശാ ന്ത് -ബിന്ദു ദമ്പതികളുടെ മകൻ കരുൺ (19) ആണ് മരണപ്പെട്ട ത്. സുഹൃത്ത് കൊഴുമ്മൽ സ്വ ദേശി മുരളിയുടെ മകൻ അഭിന ന്ദിനാണ്(16) അപകടത്തിൽ പ രിക്കേറ്റത്.
പാലക്കുന്ന് ചെറിയപള്ളിക്ക് സമീപം ദേശീയപാതയിൽ ഇന്നലെ പുലർച്ചെ 1.10 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായി രുന്ന കരുൺ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. പരി ക്കേറ്റു ഇരുവരെയും അതുവഴി വന്ന വാഹനത്തിൽ വന്നവ രാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആ ശുപ്രതിയിലെത്തിച്ചത്. അവിടെനിന്നും നില ഗുരുതരമാ യതിനാൽ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സഹോദരങ്ങൾ: നിഖില, നിഖിത. കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവ പരിപാടി ക ണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കരുണി ന്റെ വീടിനടുത്താണ് പരിക്കേറ്റ അഭിനന്ദിന്റെ മാതാവിന്റെ വീട്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഉത്സവപരിപാടി കണ്ട് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് തിരിച്ചുവരുന്നതി നിടെയാണ് അപകടം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻ ക്വസ്റ്റ് നടത്തും
.

COMMENTS