കാഞ്ഞങ്ങാട് : ലഹരി മോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ പച്ചക്കറി വ്യാപാരി മരിച്ചു. മാണിക്കോത്ത് സ്‌കൂളിന് സമീപം താമസിക്കുന...
കാഞ്ഞങ്ങാട് : ലഹരി മോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ പച്ചക്കറി വ്യാപാരി മരിച്ചു. മാണിക്കോത്ത് സ്‌കൂളിന് സമീപം താമസിക്കുന്ന ഉത്തേശനാണ് 46 മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അരവഞ്ചാലിലെ ലഹരിമോചനകേന്ദ്രത്തില്‍ നിന്നും ഇന്നലെ രാത്രി പയ്യന്നൂരിലെ സ്വകാര്യആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തേശനെ അരവഞ്ചാലിലെ മാക്സ് മൈൻസ് റിഹാബ് സെന്ററില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഭാര്യ: ബിന്ദു(അധ്യാപിക ഏറണാകുളം). മക്കള്‍: ദേവനന്ദു, പാര്‍വണേന്ദു.പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും

COMMENTS