പനത്തടി: നാട്ടിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ വ്യാപാരി നേതാവ് മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല...
പനത്തടി: നാട്ടിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ വ്യാപാരി നേതാവ് മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് സന്തോഷാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെ ചാലക്കുടിയില്‍ വെച്ച് തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് സന്തോഷിനെ കാണാതായത് അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണതായി കണ്ടെത്തിയത്. പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

COMMENTS