എട്ടുപേരെ കടിച്ച നായ ചത്തു, നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു,കരിവെള്ളൂരില്‍ നിന്നും പിടികൂടിയ നായ്ക്കള്‍ക്ക് വൈദ്യ പരിശോധന നടത്തി കണ്ണൂരില്‍ ...
എട്ടുപേരെ കടിച്ച നായ ചത്തു, നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു,കരിവെള്ളൂരില്‍ നിന്നും പിടികൂടിയ നായ്ക്കള്‍ക്ക് വൈദ്യ പരിശോധന നടത്തി
കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും അടക്കം കഴിഞ്ഞദിവസം കടിയേറ്റിരുന്നു.കടിയേറ്റവര്‍ വാക്സീന്‍ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടുപേരെ കടിച്ച നായ ഇന്ന് രാവിലെയോടെ ചത്തു.
ഇതിനിടെ കരിവെള്ളൂരില്‍ നിന്നും പിടികൂടി പടിയൂര്‍ എബിസി സെന്ററില്‍ നിരീക്ഷണത്തിലുള്ള നായ്ക്കള്‍ക്ക് വൈദ്യ പരിശോധന നടത്തി. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവയെ വന്ധ്യംകരണത്തിന് വിധേയമാക്കും. കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ചയും നായ് പിടിത്തം തുടര്‍ന്നു. എട്ട് നായ്ക്കളെ പിടികൂടി പടിയൂര്‍ കേന്ദ്രത്തില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. അജിത് ബാബു അറിയിച്ചു
.

COMMENTS