പയ്യന്നൂർ : വ്യാജ രസീതുമായി അനധികൃത പണപിരിവിനിറങ്ങിയ മൂന്നംഗ സംഘം പിടിയിൽ. കുറുമാത്തൂർ ചൊറുക്കള സ്വദേശി സി പി.ഷംസുദ്ദീൻ (44), ശ്രീകണ്ഠാപുരം...
പയ്യന്നൂർ : വ്യാജ രസീതുമായി അനധികൃത പണപിരിവിനിറങ്ങിയ മൂന്നംഗ സംഘം പിടിയിൽ. കുറുമാത്തൂർ ചൊറുക്കള സ്വദേശി സി പി.ഷംസുദ്ദീൻ (44), ശ്രീകണ്ഠാപുരം നെടിയേങ്ങയിലെ കെ.വി.ഷൈജു, എം.വി.മോഹനൻ (48) എന്നിവരെയാണ് എസ്.ഐ.വി.ആർ.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മാങ്ങാട് വെച്ചാണ് വ്യാജ റസീറ്റുമായി മൂവരും പിടിയിലായത്. ഹ്യൂമൺറൈറ്റ്സ് ഡമോക്രാറ്റിക് ഫോറം കെട്ടിട നിർമ്മാണ ഫണ്ട് എന്ന പേരിൽ റസീത് അടിച്ച് മാങ്ങാട്ടെ ലക്സോട്ടിക്ക സ്ഥാപനത്തിൽ കയറിയ സംഘത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി മാനേജർകണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൂവർസംഘത്തെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ഹ്യുമൺ റൈറ്റ്സ് സംഘടനയുമായി ബന്ധപ്പെടുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിവായത്.ലക്സോട്ടിക്ക മാനേജർ കുറുമാത്തൂരിലെ ജോബി ജോസഫിൻ്റെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതികളെഅറസ്റ്റ് ചെയ്തു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
.

COMMENTS