കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജിൽ നിന്ന് എംഡിഎംഎ മയക്കു മരുന്നുമായി 3 പേർ പോലീസ് പിടിയിൽ. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജിൽ നിന്ന് എംഡിഎംഎ മയക്കു മരുന്നുമായി 3 പേർ പോലീസ് പിടിയിൽ.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്ഐ സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധന യിൽ കുന്നുമ്മൽ എന്ന സ്ഥലത്തുള്ള ലോഡ്ജിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി മൂന്നു പേർ പിടിയിലായത്,
കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ. പി. എസിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായാണ് പരിശോധന,
കരിവെള്ളൂർ സ്വദേശി മുഹമ്മദ് സഫ്‌വാൻ ടി (27) ചെറുവത്തൂർ സ്വദേശി അബ്ദുൽ ഖാദർ. എ സി(29),
സൗത്ത് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് അഫ്സൽ. ടി. പി എന്നിവർ ആണ് അറസ്റ്റിൽ ആയത്. പ്രതികളിൽ നിന്ന് 3.900 ഗ്രാം MDMA, യും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച KL 60 M 139 നമ്പർ ബുള്ളറ്റും കണ്ടെടുത്തു. പോലീസ് സംഘത്തിൽ ASI അബുബക്കർ കല്ലായി, പോലീസുകാർ ആയ നികേഷ്, അജയൻ എന്നിവർ ഉണ്ടായിരു
ന്നു.

COMMENTS