കാഞ്ഞങ്ങാട്: നഗരസഭാ പ്രദേശത്ത് നോർത്ത് കോട്ടച്ചേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലാഭം മഹാമേള വ്യാപാരം നിർത്തിവെക്കാൻ കാഞ്ഞങ്ങാട് നഗരസഭ ...
കാഞ്ഞങ്ങാട്: നഗരസഭാ പ്രദേശത്ത് നോർത്ത് കോട്ടച്ചേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലാഭം മഹാമേള വ്യാപാരം നിർത്തിവെക്കാൻ കാഞ്ഞങ്ങാട് നഗരസഭ ലാഭം വ്യാപാരമുടമയ്ക്ക് നോട്ടീസ് നൽകി. 48 മണിക്കൂറിനകം അനധികൃത വ്യാപാരം നിർത്തിവെക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ നൽകിയ നോട്ടീസ്സിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഇടുക്കി സ്വദേശി താൽക്കാലിക ഷെഡ് കെട്ടി വൈദ്യുതി കണക്ഷനുൾപ്പെടയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് മഹാലാഭമേള വ്യാപാരം നോർത്ത് കോട്ടച്ചേരിയിലെ പത്മ പോളി ക്ലിനിക്കിന് തെക്കുഭാഗത്ത് കച്ചവടം നടത്തിവരുന്നത്.
കഴിഞ്ഞ രണ്ടുമാസക്കാലമായി ഈ അനധികൃത വ്യാപാരം നഗരത്തിൽ നടന്നു വരുന്നുണ്ടെങ്കിലും ലേറ്റസ്റ്റ് വാർത്തയെ തുടർന്ന് ഇന്നലെയാണ് നഗരസഭ കച്ചവട സ്ഥാപനത്തിന് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. കച്ചവടം അവസാനിപ്പിക്കാൻ നഗരസഭ നൽകിയ അന്ത്യശാസനം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും
.

COMMENTS