പയ്യന്നൂർ: കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്നകുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരനെ കർണ്ണാടക പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയിലെത...
പയ്യന്നൂർ: കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്നകുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരനെ കർണ്ണാടക പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പിൽ ഹൗസിൽ കെ.എൻ.മുഹമ്മദിനെ(43) യാണ് കർണ്ണാടക മാംഗ്ലൂർ കനോജെ പോലീസ് പയ്യന്നൂർ സെൻട്രൽ ബസാറിന് സമീപത്തെ കെട്ടിട സമുച്ഛയത്തിൽ പ്രവർത്തിക്കുന്ന അമ്പാടി ജ്വല്ലറിയിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്.കർണ്ണാടകയിലെ വീട്ടിൽ നിന്നും 75 പവൻ കവർച്ച ചെയ്ത കേസിലായിരുന്നു ഇയാൾ പിടിയിലായത്. സ്വർണ്ണം വിൽപന നടത്തിയ സ്ഥലങ്ങൾ തേടി രണ്ടു വാഹനങ്ങളിലായി ഇൻസ്പെക്ടർ ശരണപ്പയുടെ നേതൃത്വത്തിൽ പത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് പയ്യന്നൂരിലെത്തിയത്.
2021 ൽ കർണ്ണാടക മാംഗ്ലൂർ സിറ്റിയിലെകനോജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 75 പവൻ ആഭരണങ്ങളും പണവും കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ആഢംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വർഷമായി കർണ്ണാടക പോലീസ് തെരയുകയായിരുന്നു. കുടിയാന്മല , മട്ടന്നൂർ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകൾക്ക് പുറമെ കേരളത്തിൽ നിരവധി കവർച്ച കേസുളിൽ പ്രതിയായ ഇയാൾക്ക് കർണ്ണാടകയിൽ മാത്രം 30 ഓളംകേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ്മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പോലീസുകാരൻ്റെ വീട്ടിൽ നിന്നും 35 പവൻ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്
.

COMMENTS